ഗായകന്‍ മനോജ് കുമാര്‍ ആനക്കുളം അന്തരിച്ചു
Wed, 22 Jun 2022

കഴിഞ്ഞ കുറച്ചു നാളുകളായി ഉദര രോഗത്തിന് ചികിത്സയിലായിരുന്നു
ഗായകന്‍ മനോജ് കുമാര്‍ (49)ആനക്കുളം അന്തരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചു നാളുകളായി ഉദര രോഗത്തിന് ചികിത്സയിലായിരുന്നു
കോഴിക്കോട് ഒടുമ്പ്ര സ്വദേശിയാണ്. സംസ്‌കാരം നടത്തി. എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റെ പാട്ടുകള്‍ പാടി ആസ്വാദകരെ ഹരം കൊള്ളിച്ചിരുന്ന മനോജ് കുമാര്‍ ജൂനിയര്‍ എസ്.പി.ബി എന്ന അപരനാമത്തിലാണ് സംഗീതാസ്വാദകരുടെ ഇടയില്‍ അറിയപ്പെട്ടിരുന്നത്.