മണ്ണാര്‍ക്കാട് അപകടത്തിൽ മരിച്ച വിദ്യാര്‍ത്ഥിനികളുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍

palakkad
palakkad

തിരുവനന്തപുരം: പാലക്കാട് പനയംപാടത്ത് ലോറി മറിഞ്ഞ് മരിച്ച വിദ്യാര്‍ത്ഥിനികളുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍. മരിച്ച നാല് വിദ്യാര്‍ത്ഥിനികളുടെ മാതാപിതാക്കള്‍ക്ക് 2 ലക്ഷം രൂപ വീതം നല്‍കും.

നാട്ടികയില്‍ ലോറി പാഞ്ഞുകയറി മരിച്ച അഞ്ച് പേരുടെ ആശ്രിതര്‍ക്കും സഹായം പ്രഖ്യാപിച്ചു. ഉറങ്ങിക്കിടക്കുമ്പോള്‍ തടി ലോറി പാഞ്ഞുകയറിയാണ് 5 പേര്‍ മരിച്ചത്. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റെതാണ് തീരുമാനം.

കരിമ്പ ഹൈസ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ഥിനികളായ നിദ, റിദ, ഇര്‍ഫാന, ആയിഷ എന്നിവരാണ് മരിച്ചത്. സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുട്ടികള്‍ക്ക് നേരെ മറ്റൊരു ലോറിയുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട സിമന്റ് ലോറി മറിയുകയായിരുന്നു.

അപകടമുണ്ടാക്കിയ ലോറി ഡ്രൈവര്‍ പ്രജിന്‍ ജോണ്‍ നേരത്തെ പിഴവ് പറ്റിയതായി സമ്മതിച്ചിരുന്നു. ലോറി അമിത വേഗതയില്‍ ഓവര്‍ടേക്ക് ചെയ്ത് എത്തുകയായിരുന്നു. ഈ ലോറി ഇടിച്ച് നിയന്ത്രണം നഷ്ട്ടപ്പെട്ടാണ് സിമന്റ് ലോറി മറിഞ്ഞതെന്ന് ഡ്രൈവര്‍ സമ്മതിച്ചു. അപകടത്തിന്റെ CCTV ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പൊലീസ് പരിശോധിച്ചു. നരഹത്യ കുറ്റത്തിനാണ് പ്രജിനെതിരെ കേസെടുത്തത്.

Tags