യാ​ത്ര​ക്കാ​രു​ടെ കാത്തിരിപ്പിന് വിരാമം : മംഗലാപുരം-രാമേശ്വരം പ്രതിവാര ട്രെയിനിന് അനുമതി

google news
train

പാ​ല​ക്കാ​ട് : യാ​ത്ര​ക്കാ​രു​ടെ ഏ​റെ നാ​ള​ത്തെ കാ​ത്തി​രി​പ്പി​ന് വി​രാ​മ​മാ​യി മം​ഗ​ലാ​പു​രം -രാ​മേ​ശ്വ​രം (16622, 16621) പ്ര​തി​വാ​ര ട്രെ​യി​നി​ന് റെ​യി​ൽ​വേ അ​നു​മ​തി ന​ൽ​കി. ശ​നി​യാ​ഴ്ച രാ​ത്രി 7.30ന് ​മം​ഗ​ലാ​പു​ര​ത്തു​നി​ന്ന് പു​റ​പ്പെ​ടു​ന്ന ട്രെ​യി​ൻ പി​റ്റേ​ദി​വ​സം 11.45ന് ​രാ​മേ​ശ്വ​ര​ത്തെ​ത്തും.

ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ടി​ന് രാ​മേ​ശ്വ​ര​ത്തു​നി​ന്ന് തി​രി​ക്കു​ന്ന ട്രെ​യി​ൻ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 5.50ന് ​മം​ഗ​ലാ​പു​ര​ത്തെ​ത്തും. കാ​സ​ർ​കോ​ട്, ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട്, ഷൊ​ർ​ണൂ​ർ, പാ​ല​ക്കാ​ട്, പൊ​ള്ളാ​ച്ചി, പ​ഴ​നി, ഒ​ട്ടംഛ​ത്രം, ദി​ണ്ഡി​ഗ​ൽ, മ​ധു​ര, മാ​നാ​മ​ധു​ര, രാ​മ​നാ​ഥ​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്റ്റോ​പ് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

Tags