മ​ഞ്ചേ​രിയിൽ കഞ്ചാവ് കേസിൽ മൂന്ന് പ്രതികൾക്ക് 10 വർഷം കഠിന തടവ്

google news
court

മ​ഞ്ചേ​രി: 38.765 കി​ലോ​ഗ്രാം ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്ത കേ​സി​ലെ മൂ​ന്ന് പ്ര​തി​ക​ൾ​ക്ക് ര​ണ്ട് വ​കു​പ്പു​ക​ളി​ലാ​യി പ​ത്ത് വ​ര്‍ഷം വീ​തം ക​ഠി​ന ത​ട​വും 1,00,000 രൂ​പ വീ​തം പി​ഴ​യും വി​ധി​ച്ചു. 

കൊ​ണ്ടോ​ട്ടി മു​തു​വ​ല്ലൂ​ർ വി​ള​യൂ​ർ കു​ന്ന​ത്ത് വീ​ട്ടി​ൽ ഷി​ഹാ​ബു​ദ്ദീ​ൻ (34), വ​യ​നാ​ട് വൈ​ത്തി​രി പൊ​ഴു​ത​ന അ​ത്തി​മൂ​ല നി​വേ​ദ്യം വീ​ട്ടി​ൽ ര​ഞ്ജി​ത്ത് (34), കൊ​ണ്ടോ​ട്ടി കു​ഴി​മ​ണ്ണ കു​റ്റി​ക്കാ​ട്ടി​ൽ വീ​ട്ടി​ൽ ഇ​ർ​ഷാ​ദ് (26) എ​ന്നി​വ​രെ​യാ​ണ് കോ​ട​തി ശി​ക്ഷി​ച്ച​ത്. 2021 ജൂ​ൺ 11 നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. 

അ​രീ​ക്കോ​ട് കൈ​പ്പ​ക്കു​ള​ത്തു​നി​ന്ന് വാ​ഹ​ന​ത്തി​ൽ ക​ഞ്ചാ​വ് വി​ല്‍പ​ന​ക്കാ​യി ക​ട​ത്തി കൊ​ണ്ട് വ​രു​ന്ന​തി​നി​ടെ മ​ഞ്ചേ​രി എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എ. ​ആ​ർ. നി​ഗീ​ഷും സം​ഘ​വു​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. 

Tags