പെരിയാറിൽ ജലനിരപ്പ് ഉയർന്നു : മണപ്പുറം ക്ഷേത്രത്തിൽ വെള്ളം കയറി
manappuram

ആലുവ : പെരിയാറിൽ ജലനിരപ്പ് ഉയർന്നതോടെ മണപ്പുറത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വെള്ളം കയറി. തിങ്കളാഴ്ച്ച രാത്രിയോടെ മണപ്പുറത്തേക്ക് പുഴ കരകവിഞ്ഞു. ഇന്ന് രാവിലെ 7.30 ഓടെ മണപ്പുറം ക്ഷേത്രത്തിലും വെള്ളം കയറി. പിന്നീട് ക്ഷേത്രത്തിന്‍റെ മുകൾഭാഗത്തു വരെ വെള്ളമെത്തി.

ഇടുക്കി ജില്ലയിലടക്കം ശക്തമായി പെയ്യുന്ന മഴയാണ് പെരിയാറിൽ ജലനിരപ്പ് ഉയരാൻ ഇടയാക്കിയത്. ഇത് തീരങ്ങളിൽ താമസിക്കുന്ന ജനങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്. രണ്ട് ദിവസം ഇടതടവിലില്ലാതെ മഴ പെയ്തപ്പോഴേക്കും പെരിയാറിലെ ജലനിരപ്പ് അതിവേഗം ഉയരുകയായിരുന്നു.

പെരിയാറുമായി ബന്ധപ്പെട്ട് കിടക്കുന്ന തോടുകളിലൂടെയും മറ്റും പാടശേഖരങ്ങളിലേക്കും മറ്റു താഴ്ന്ന ഭാഗങ്ങളിലേക്കും വെള്ളം കയറി തുടങ്ങിയിട്ടുണ്ട്. വീണ്ടും വെള്ളമുയര്‍ന്നാല്‍ ആലുവ ഭാഗത്ത് പെരിയാറിന്‍റെ തീരത്ത് താഴ്ന്ന പ്രദേശങ്ങളില്‍ വെളളം കയറാൻ സാധ്യതയുണ്ട്.  

Share this story