മാനന്തവാടി കാട്ടാന ആക്രമണം ; വിവിധയിടങ്ങളില്‍ നിരോധനാജ്ഞ

google news
mananthavadi aana

മാനന്തവാടി: കാട്ടാന ആക്രമണത്തെ തുടര്‍ന്ന് മാനന്തവാടിയിലെ വിവിധയിടങ്ങളില്‍ നിരോധനാജ്ഞ . നഗരസഭയിലെ കുറുക്കന്‍മൂല, കുറുവ, കാടന്‍കൊല്ലി, പയ്യമ്പള്ളി ഡിവിഷനുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാനായി മേഖലയില്‍ മൈക്ക് അനൗണ്‍സ്‌മെന്റും നടത്തുന്നുണ്ട്.

ശനിയാഴ്ച രാവിലെയാണ് പയ്യമ്പള്ളി പടമലയില്‍ കാട്ടാന ആക്രമണത്തില്‍ പടമല പനച്ചി സ്വദേശി അജി കൊല്ലപ്പെട്ടു. സമീപത്തെ വീട്ടുവളപ്പിലേക്ക് ഓടിക്കയറിയ അജിയെ ഗേറ്റ് തകര്‍ത്തെത്തിയ കാട്ടാന പിന്തുടര്‍ന്നെത്തി ആക്രമിക്കുകയായിരുന്നു.

ഇതോടെ പ്രദേശവാസികള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. റേഡിയോ കോളര്‍ ഘടിപ്പിച്ച ആനയാണ് ആക്രമണം നടത്തിയതെന്നും എന്നാല്‍ വനംവകുപ്പില്‍നിന്ന് ആനയിറങ്ങിയതുമായി ബന്ധപ്പെട്ട വിവരം ലഭിച്ചില്ലെന്നുമാണ് നാട്ടുകാരുടെ ആരോപണം.

 

Tags