തിരുവനന്തപുരത്ത് സെപ്റ്റിക് ടാങ്കിൽ വീണ് ​ഗൃഹനാഥന് ദാരുണാന്ത്യം; അപകടം പശുവിനെ കുളിപ്പിക്കാൻ സ്ലാബിന്റെ മുകളിൽ കയറിയപ്പോൾ

death

തിരുവനന്തപുരം: ബാലരാമപുരത്ത് സെപ്റ്റിക് ടാങ്കിൽ വീണ് ​ഗൃഹനാഥൻ മരിച്ചു. സെബാസ്റ്റ്യൻ (51) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 10-നായിരുന്നു സംഭവം. പശുവിനെ കുളിപ്പിക്കാൻ സ്ലാബിന്റെ മുകളിൽ കയറിയപ്പോൾ സ്ലാബ് തകർന്നുവീഴുകയായിരുന്നു. കുഴിക്കുള്ളിൽ വീണ സെബാസ്റ്റ്യന്റെ നെഞ്ചിൽ പൊട്ടിയ സ്ലാബ് പതിച്ചു.

നെയ്യാറ്റിൻകരയിൽ നിന്ന് അ​ഗ്നിശമനസേനയെത്തിയാണ് അദ്ദേഹത്തെ പുറത്തെടുത്തത്. ഉടൻ തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓട്ടോ തൊഴിലാളിയായിരുന്നു മരിച്ച സെബാസ്റ്റ്യൻ.