റോഡില്‍ നിര്‍ത്തിയിട്ടിരുന്ന കോണ്‍ക്രീറ്റ് മിക്‌സര്‍ മെഷീന്റെ പുറകില്‍ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം

ytresx

തൃശൂര്‍: പഞ്ചറായതിനെ തുടര്‍ന്ന് റോഡിന് നടുവില്‍ നിര്‍ത്തിയിട്ടിരുന്ന കോണ്‍ക്രീറ്റ് മിക്‌സര്‍ മെഷീന്റെ പുറകില്‍ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം. കല്ലേറ്റുംകര മംഗലന്‍ ജോഷി മകന്‍ ജാക്‌സനാണ് (35) അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി ഒമ്പതോടെയായിരുന്നു അപകടം. കല്ലേറ്റുംകര മേല്‍പ്പാലത്തിനും ആളൂരിനും ഇടയില്‍ പോട്ടമൂന്നുപീടിക സംസ്ഥാന ഹൈവേയില്‍ റോഡിന് മധ്യത്തിലാണ് കഴിഞ്ഞ ദിവസം ഉച്ചമുതല്‍ അപകടസാധ്യതയുയര്‍ത്തുന്ന തരത്തില്‍ ഈ വാഹനം കിടന്നിരുന്നത്.

നടുറോഡില്‍നിന്നും മാറ്റിയിടാന്‍ പലരും ആവശ്യപ്പെട്ടെങ്കിലും ഇവര്‍ വഴങ്ങിയില്ല. വണ്ടി നടുറോഡില്‍ കിടക്കുന്ന വിവരം തൊട്ടടുത്തുള്ള ആളൂര്‍ പോലീസ് സ്റ്റേഷനില്‍ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല എന്നും നാട്ടുകാര്‍ പറയുന്നു. നിര്‍ത്തിയിട്ടിരുന്ന വണ്ടിയുടെ പുറകില്‍ അപകട സൂചന നല്‍കുന്ന അറിയിപ്പുകളും ഉണ്ടായിരുന്നില്ല. അപകടസമയത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനത്തിന്റെ സമീപത്തുള്ള സ്ട്രീറ്റ് ലൈറ്റുകളും കത്തിയിരുന്നില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു. അപകടത്തിന് ശേഷം രാത്രിയില്‍ പഞ്ചറായ ടയറിന് പകരം പുതിയ ടയറിട്ട് വണ്ടി കൊണ്ടുപോകാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു.

Share this story