കൊട്ടാരക്കരയിൽ നാലുകിലോ കഞ്ചാവുമായി ഓടനാവട്ടം സ്വദേശി പിടിയിൽ
man arrested with ganja

കൊട്ടാരക്കര: ആന്ധ്രയില്‍നിന്ന് നാലുകിലോ കഞ്ചാവുമായെത്തിയ ആള്‍ കൊട്ടാരക്കരയില്‍ പോലീസിന്റെ പിടിയിലായി. ഓടനാവട്ടം പുല്ലാഞ്ഞിക്കാട് കണ്ണമ്പിള്ളില്‍ വീട്ടില്‍ വിശ്വനാഥന്‍ (59) ആണ് കൊട്ടാരക്കര കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡില്‍ റൂറല്‍ ഡാന്‍സാഫ് ടീമിന്റെയും കൊട്ടാരക്കര പോലീസിന്റെയും വലയിലായത്. ശനിയാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം.

ആന്ധ്രയിലെ വിജയവാഡയില്‍നിന്ന് കഞ്ചാവുമായി കെ.എസ്.ആര്‍.ടി.സി. ബസ്സിലെത്തുമ്പോഴാണ് അറസ്റ്റുണ്ടായത്. രഹസ്യവിവരം ലഭിച്ച പോലീസ് സ്റ്റാന്‍ഡില്‍ കാത്തുനില്‍ക്കുകയായിരുന്നു. കൊലപാതകക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ചിട്ടുള്ള വിശ്വനാഥന്‍ കഞ്ചാവുമായി പല പ്രാവശ്യം പിടിയിലായിട്ടുണ്ട്. വിവിധ സ്ഥലങ്ങളില്‍ താമസിച്ച് കഞ്ചാവുകച്ചവടം നടത്തുന്നതാണ് രീതിയെന്ന് പോലീസ് പറയുന്നു.

ഡിവൈ.എസ്.പി. ആര്‍.സുരേഷിന്റെ നേതൃത്വത്തില്‍ സി.ഐ. ജോസഫ് ലിയോണ്‍, എസ്.ഐ.മാരായ ദീപു, പൊന്നച്ചന്‍, സി.പി.ഒ. കിരണ്‍, ഡാന്‍സാഫ് അംഗങ്ങളായ എസ്.ഐ. അനില്‍കുമാര്‍, എ.എസ്.ഐ. രാധാകൃഷ്ണപിള്ള, സി.പി.ഒ.മാരായ പി.എസ്.അഭിലാഷ്, എസ്.ദിലീപ്, എസ്.സി.പി.ഒ. ആര്‍.സുനില്‍, സി.പി.ഒ. ജിജി സനോജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

ഡാന്‍സാഫ് സംഘം ജൂണില്‍ പിടികൂടുന്ന മൂന്നാമത്തെ കേസാണിത്. ഭരണിക്കാവില്‍നിന്ന് 47 കിലോ കഞ്ചാവ്, കല്ലടയില്‍നിന്ന് എം.ഡി.എം.എ., ആന്ധ്രയില്‍നിന്നെത്തിച്ച ഒരു കിലോ ഹാഷിഷ് ഓയില്‍, തെന്മലയില്‍ 65 കിലോ കഞ്ചാവ് എന്നിവ പിടികൂടിയിരുന്നു.

Share this story