യുവാവിനെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച പ്രതി അറസ്റ്റില്‍ ; ഭാര്യയെ ശല്യപ്പെടുത്താന്‍ നോക്കിയതുകൊണ്ടെന്ന് മൊഴി

google news
arrest

കൊല്ലം ചടയമംഗലത്ത് ബന്ധുവായ യുവാവിനെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച പ്രതി അറസ്റ്റില്‍. പോരേടം സ്വദേശി സനലാണ് കൃത്യത്തിന് ശേഷം പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. പൊള്ളലേറ്റ കലേഷ് പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍ ചികില്‍സയിലാണ്. ഭാര്യയെ ശല്യപ്പെടുത്തിയതിന്റെ വിരോധത്തിലാണ് സനല്‍ കലേഷിനെ പട്ടാപ്പകല്‍ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.
കലേഷ് ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ അതിക്രമിച്ച് കയറി ബക്കറ്റില്‍ കൊണ്ടു വന്ന പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. കൊല്ലത്ത് പോരേടം ചന്തമുക്കിലായിരുന്നു വധശ്രമം. പെട്രോള്‍ ഒഴിച്ചപ്പോള്‍ പുറത്തേക്ക് ഓടിയ കലേഷിന്റെ ദേഹത്തേക്ക് പ്രതി പന്തത്തില്‍ തീകൊളുത്തി എറിഞ്ഞു. ദേഹമാസകലം തീപിടിച്ച കലേഷ് നിലവിളിച്ചോടി. ഒടുവില്‍ ഓടിക്കൂടിയ നാട്ടുകാര്‍ ആണ് ഇയാളെ രക്ഷപ്പെടുത്തി പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ എത്തിച്ചച്ചത്. 80 ശതമാനം പൊള്ളലേറ്റ് കലേഷ് തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്.

തീ കൊളുത്തിയ ശേഷം സനല്‍ ചടയമംഗലം പൊലീസ് സ്റ്റേഷനിലത്തി കീഴടങ്ങുകയായിരുന്നു. കലേഷ് ഭാര്യയെ നിരന്തരം ശല്യം ചെയ്തിരുന്നെന്നും അതുകൊണ്ടാണ് കൊല്ലാന്‍ ശ്രമിച്ചതെന്നുമാണ് ഇയാള്‍ പറയുന്നത്. പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.

Tags