നാര്‍ക്കോട്ടിക് ഉദ്യോഗസ്ഥൻ ചമഞ്ഞ് പണം തട്ടിയ യുവാവ് അറസ്റ്റിൽ

akbar

തൃശൂര്‍ : നാര്‍ക്കോട്ടിക് ഉദ്യോഗസ്ഥൻ ചമഞ്ഞ്  പണം തട്ടിയ യുവാവ് അറസ്റ്റിൽ .തൃശ്ശൂര്‍ പഴുവിൽ സ്വദേശി പണിക്കവീട്ടിൽ അക്ബറാണ് ഒല്ലൂർ പോലീസിന്റെ പിടിയിലായത്. പുത്തൂർ ചെറുകുന്നത്ത് കട നടത്തുന്ന ആളെയാണ്  പ്രതി കബളിപ്പിച്ച് പണം തട്ടിയത്. നിരോധിത പുകയില ഉത്പന്നങ്ങള്‍ വിൽക്കുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചെന്നും താന്‍ നാര്‍ക്കോട്ടിക് ഉദ്യോഗസ്ഥനാണെന്നും പറ‍ഞ്ഞായിരുന്നു മൂവായിരം രൂപ തട്ടിയത്. 

തട്ടിപ്പിന്‌ ഇരയായെന്ന് മനസിലാക്കിയ കടയുടമ ഒല്ലൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. അക്ബര്‍ കിഡ്‌നി തട്ടിപ്പു കേസിൽ  ജയിലില്‍ കിടന്നിട്ടുള്ള ആളാണെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ  റിമാന്‍റ് ചെയ്തു. 

Share this story