തളിക്കുളം മൃഗാശുപത്രിയുടെ വാതിൽ ചവിട്ടിപ്പൊളിച്ച് ടാബ് കവർന്ന കേസിൽ യുവാവ് അറസ്റ്റിൽ

dgh

തൃപ്രയാർ : തളിക്കുളം മൃഗാശുപത്രിയുടെ വാതിൽ ചവിട്ടിപ്പൊളിച്ച് ടാബ് കവർന്ന കേസിൽ യുവാവ് അറസ്റ്റിൽ. തളിക്കുളത്ത് വാടകയ്ക്ക് താമസിക്കുന്ന തിരുവനന്തപുരം ബാലരാമപുരം പാറക്കുഴി പനപറമ്പിൽ രാഹുലാണ് (32) അറസ്റ്റിലായത്.

ഒക്ടോബർ പത്തിനാണ് കെട്ടിടത്തിന്റെ ഒന്നാംനിലയിൽ പ്രവർത്തിക്കുന്ന മൃഗാശുപത്രിയുടെ വാതിൽ ചവിട്ടിത്തുറന്ന നിലയിൽ കണ്ടെത്തിയത്.

വലപ്പാട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. കടലിൽ ചൂണ്ടയിട്ട് മീൻപിടിക്കലാണ് ഇയാളുടെ തൊഴിൽ. കോടതിയിൽ ഹാജരാക്കിയ രാഹുലിനെ റിമാൻഡ് ചെയ്തു.

Share this story