വഞ്ചിയൂരില്‍ നടക്കാനിറങ്ങിയ സ്ത്രീയെ ആക്രമിച്ചയാള്‍ പിടിയില്‍

vanjiyoor

തിരുവനന്തപുരം : വഞ്ചിയൂരില്‍ നടക്കാനിറങ്ങിയ സ്ത്രീയെ ആക്രമിച്ചയാള്‍ പിടിയില്‍. നേമം സ്വദേശി ശ്രീജിത്തനാണ് പിടിയിലായത്. ഇന്ന് രാവിലെയാണ് സ്ത്രീയെ ശ്രീജിത്തന്‍ ആക്രമിച്ചത്. . 

ബൈക്കിലെത്തിയ ശ്രീജിത്തന്‍ സ്ത്രീയെ ആക്രമിച്ച് നിലത്ത് തള്ളിയിടുകയായിരുന്നു. സിസിടിവി ദൃശ്യം കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം. കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥയാണ് വഞ്ചിയൂരില്‍ ആക്രമിക്കപ്പെട്ടത്. 

Share this story