ബൈക്കിൽ കടത്തുകയായിരുന്ന കഞ്ചാവുമായി കൊട്ടിയൂർ സ്വദേശികളായ യുവാവും യുവതിയും പിടിയിൽ

uytgfdxn

പാൽച്ചുരം : ബൈക്കിൽ കടത്തുകയായിരുന്ന മുക്കാൽ കിലോ കഞ്ചാവുമായി കൊട്ടിയൂർ സ്വദേശികളായ യുവാവും യുവതിയും എക്സൈസിന്റെ പിടിയിൽ.പേരാവൂർ എക്സൈസ് പാൽച്ചുരം ഭാഗത്ത് നടത്തിയ വാഹന പരിശോധനയിൽ KL 78 1906 ബജാജ് പൾസർ ബൈക്കിൽ കടത്തിക്കൊണ്ടുവന്ന 750 ഗ്രാം കഞ്ചാവുമായാണ് പാൽച്ചുരം താമസം തോട്ടവിള വീട്ടിൽ അയ്യപ്പൻ മകൻ അജിത്കുമാർ (42) , നീണ്ടു നോക്കി ഒറ്റപ്ലാവ് താമസം കാടംപറ്റ വീട്ടിൽ സേതുമാധവൻ ഭാര്യ ശ്രീജ  (39) എന്നിവരെ പേരാവൂർ എക്സൈസ് ഇൻസ്പക്ടർ വിജേഷ് എ.കെ യും പാർട്ടിയും ചേർന്ന് അറസ്റ്റ് ചെയ്തത്.

കൊട്ടിയൂർ, നീണ്ടു നോക്കി പ്രദേശങ്ങളിൽ കഞ്ചാവ് എത്തിച്ചു വിതരണം നടത്തുന്ന പ്രധാന കണ്ണികളായ ഇവർ കുറച്ചു നാളുകളായി എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു.എക്‌സൈസ് കമ്മീഷണറുടെ ഉത്തര മേഖല സ്ക്വാഡ് അംഗം  എം.പി സജീവന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ . പേരാവൂർ എക്സൈസ് നടത്തിയ തന്ത്രപരമായ നീക്കത്തിലാണ് ഇവർവാഹനം സഹിതം തികളാഴ്ച വൈകുന്നേരം പാൽച്ചുരം ആ ശ്രമം ജംഗ്ഷനിൽ വെച്ച്  പിടിയിലായത്. പിടിയിലായവർ പേരാവൂർ എക്സൈസിലെ നിരവധി അബ്കാരി, എൻ ഡി പി എസ് കേസുകളിലെ പ്രതിയായ തോട്ടവിള കുട്ടപ്പൻ എന്നയാളുടെ മകളും സഹോദരിയുടെ മകനുമാണ്. പ്രതികളെ നാളെ കൃത്തുപറമ്പ് JFCM മുമ്പാകെ ഹാജരാക്കും.

Share this story