കള്ളാറിൽനിന്ന് കാണാതായ യുവാവിനെയും യുവതിയെയും ഗുരുവായൂരിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

google news
tytyb

രാജപുരം: കള്ളാറിൽനിന്ന് കാണാതായ യുവാവിനെയും യുവതിയെയും ഗുരുവായൂരിൽ ലോഡ്ജ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഒക്‌ളാവിലെ കെ.എം. മുഹമ്മദ് ഷെരീഫ് (40), കള്ളാർ ആടകം പുലിക്കുഴിയിലെ സിന്ധു (36) എന്നിവരെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ഈ മാസം ഏഴിനാണ് ഇരുവരെയും കാണാതായത്. തുടർന്ന് ബന്ധുക്കളുടെ പരാതിയിൽ രാജപുരം പോലീസ് കേസെടുത്ത് അന്വേഷിക്കുകയായിരുന്നു. ബുധനാഴ്ച രാത്രിയാണ് ഗുരുവായൂരിലെ ലോഡ്ജിൽ ഇവർ മുറിയെടുത്തത്. വ്യാഴാഴ്ച ഉച്ചയായിട്ടും മുറി തുറക്കാത്തതിനാൽ ജീവനക്കാർ ജനൽ തുറന്ന് നോക്കിയപ്പോഴാണ് ഇരുവരെയും തൂങ്ങിയ നിലയിൽ കണ്ടത്. 

Tags