മലയാളി വ്യവസായിയെ അബൂദബിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

google news
jbyfuf

അബൂദബി : മലയാളി വ്യവസായിയെ അബൂദബിയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അബൂദബിയില്‍ റിഷീസ് ഹൈപ്പര്‍ മാര്‍ക്കറ്റും റസ്റ്റോറന്റും നടത്തുന്ന കണ്ണൂര്‍ പാപ്പിനിശ്ശേരി പൂവങ്കുളംതോട്ടം പുതിയ പുരയില്‍ അബ്ദുല്‍ റഹ്‌മാന്‍, പൊതിരകത്ത് പി.ടി.പി. ഷാഹിദ ദമ്പതികളുടെ മകന്‍ റിയാസി(55)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

രണ്ടു ദിവസം മുന്‍പ് വീടുവിട്ടിറങ്ങിയ റിയാസിനെ കുറിച്ച് കുടുംബം അന്വേഷണം നടത്തി വരികയായിരുന്നു. വര്‍ഷങ്ങളായി യു.എ.ഇയില്‍ ബിസിനസ് ചെയ്തു വരികയായിരുന്നു റിയാസ്. അബൂദബി ഖാലിദിയയില്‍ പുതിയ റസ്റ്റോറന്റ് തുറക്കാനും ശ്രമിച്ചിരുന്നു. ഇതിനിടെ സാമ്പത്തിക പ്രതിസന്ധി ഉണ്ടായതായി പറയപ്പെടുന്നു.

റിയാസ് വീട് വിട്ടിറങ്ങിയതിനു ശേഷം യാതൊരു വിവരവുമില്ലാത്തതിനെ തുടര്‍ന്ന് ഭാര്യ ഷീബ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് അല്‍ ജസീറ ക്ലബിനടുത്തെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മക്കള്‍: റിഷിന്‍ റിയാസ്, റിഷിക റിയാസ്.

Tags