'കുടിച്ച് പൊളിച്ച് മലയാളികള്‍' ; സംസ്ഥാനത്തെ മദ്യ വില്‍പ്പനയില്‍ വര്‍ധനവ്
Mar 28, 2025, 14:30 IST


തിരുവനന്തപുരം : കേരളത്തിലെ മദ്യവില്‍പ്പനയില്‍ വര്‍ധനവ്. കഴിഞ്ഞ രണ്ട് മാസത്തില്‍ ബിവറേജസ് വഴി 97 കോടി രൂപയുടെ അധിക മദ്യ വില്‍പ്പനയാണ് ഉണ്ടായത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി, മാര്‍ച്ച് മാസത്തെ ആകെ വില്‍പ്പന 2,137കോടി രൂപ ആയിരുന്നു.
അതേസമയം ഈ വര്‍ഷം ഇക്കാലയളവില്‍ മദ്യ വില്‍പ്പന 2,234 കോടി രൂപ ആയി ഉയര്‍ന്നു. കൂടാതെ ബാര്‍ വഴിയുള്ള മദ്യവില്‍പ്പനയിലും വര്‍ധനവുണ്ട്. ലഹരി പരിശോധന കടുപ്പിച്ചതോടെയാണ് മദ്യവില്‍പ്പന വര്‍ധിച്ചതെന്നാണ് കരുതുന്നത്.