മലയാള മാധ്യമ രംഗത്തെ പോരാട്ട വീര്യം ബി.സി ജോജോ വിടവാങ്ങി

BC Jojo

തിരുവനന്തപുരം:മലയാള പത്ര പ്രവർത്തന രംഗത്തിന് പോരാട്ട വീര്യം പകർന്ന വ്യക്തിത്വങ്ങളിലൊന്നായ ബി സി ജോജോ (65) വിടവാങ്ങി. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ചൊവ്വാഴ്ച്ചരാവിലെയാണ് അന്ത്യം സംഭവിച്ചത്.  

കേരള കൗമുദി ദിനപ്പത്രത്തിൽ എക്സിക്യുട്ടീവ് എഡിറ്ററായിരുന്നു. ഇന്ത്യയിലെ ആദ്യ വെബ് ടിവികളിൽ ഒന്നായ ഇന്ത്യ പോസ്റ്റ് ലൈവിന്റെ എഡിറ്ററൂം എംഡിയുമായിരുന്നു. കേരളത്തെ പിടിച്ചുകുലുക്കിയ അന്വേഷണാത്മക വാര്‍ത്തകളിലൂടെയാണ് ബി.സിജോജോ ശ്രദ്ധേയനായത്. പാമോലിൻ അഴിമതി രേഖകളടക്കം പുറത്തുകൊണ്ടുവന്നതും മതികെട്ടാൻ ചോലയിലെ കൈയ്യേറ്റങ്ങൾ പുറത്തെത്തിച്ചതും മുല്ലപ്പെരിയാർ കരാറിലെ വീഴ്ചകൾ പുറത്തെത്തിച്ചതുമടക്കം നിരവധി വാർത്തകളാണ് ജോജോ ജനമധ്യത്തിലേക്ക് എത്തിച്ചത്. 

രാഷ്ട്രീയ വാര്‍ത്തകൾ കൈകാര്യം ചെയ്തിരുന്ന ജോജോ ഉന്നത രാഷ്ട്രീയ നേതൃത്വങ്ങൾക്കിടയിലെ പടലപ്പിണക്കങ്ങൾ സംബന്ധിച്ചും വാര്‍ത്തകൾ പുറത്തെത്തിച്ചിരുന്നു.വി.എസ് അനുകൂലിയായ മാധ്യമ പ്രവർത്തകനെന്ന പേരിൽ ചാപ്പ കുത്തി നിരന്തരം വേട്ടയാടലിന് ഇരയായ മാധ്യമ പ്രവർത്തകനാണ് ബി.സി ജോജോ കൊല്ലം മയ്യനാട് സ്വദേശിയായ ബി.സി ജോ ജോ ഡൽഹിയിൽ ദേശീയ പത്രങ്ങളിലൂടെയാണ് മാധ്യമ പ്രവർത്തനം തുടങ്ങിയത്.


എം.എസ് മണിയെന്ന മലയാള പത്ര പ്രവർത്തന രംഗത്തെ അതികായകൻ്റെ പ്രീയ ശിഷ്യരിൽ ഒരാളായിരുന്നു ബി.സി ജോ ജോ.നരേന്ദ്രൻ, എം.പി നാരായണപ്പിള്ള തുടങ്ങിയവർക്ക് പിൻ ഗാമിയായാണ് ഡൽഹിയിൽ പത്രപ്രവർത്തന രംഗത്തെത്തിയത്.

Tags