മലപ്പുറം സിപിഐ ജില്ലാ സമ്മേളനത്തില്‍ സര്‍ക്കാരിന് വിമര്‍ശനം

google news
kozhikode medical college



മലപ്പുറം:സിപിഐ ജില്ലാ സമ്മേളനത്തില്‍ സര്‍ക്കാരിന് വിമര്‍ശനം.പല വകുപ്പുകളുടേയും പ്രവര്‍ത്തന നിലവാരം ഉയരുന്നില്ല എന്നാണ് കുറ്റപ്പെടുത്തല്‍. ആഭ്യന്തരം, കൃഷി, ഗതാഗതം, പൊതുമരാമത്ത്, വിദ്യാഭ്യാസം, വകുപ്പുകളില്‍ രാഷ്ട്രീയ ഇച്ഛാശക്തിയുടെ അഭാവം ഉണ്ടെന്നു ആണ് വിമര്‍ശനം. ഇനിയും ശ്രദ്ധിച്ചില്ലെങ്കില്‍ സര്‍ക്കാരിന്റെ ജനകീയ അംഗീകാരത്തിനും സല്‍പ്പേരിനും  ദോഷകരമായി ബാധിക്കും. വികസന വാചാലതയില്‍ പലരും സാധാരണക്കാരന്റെ ദൈനംദിന ആവശ്യങ്ങള്‍ മറക്കുന്നു. മത സാമുദായിക ശക്തികളോട് സര്‍ക്കാര്‍ അനാവശ്യ മമത കാണിക്കുന്നു. ജില്ലാ സെക്രട്ടറി അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ ആണ് വിമര്‍ശനം.

ഇടത് എംഎല്‍എമാരായ  പി വി അന്‍വറിനും കെ.ടി.ജലീലിനും എതിരെയും  വിമര്‍ശനം ഉയര്‍ന്നു.ഇടത് പക്ഷ പാരിസ്ഥിതിക നിലപാടുകളെ അന്‍വര്‍ അപഹാസ്യമാക്കുന്നു. ജലീല്‍ ഉയര്‍ത്തിയ വിവാദ പ്രസ്താവനകള്‍ മത നിരപേക്ഷ മനസ്സുകളെ അകറ്റുമെന്നും വിമര്‍ശനമുയര്‍ന്നു.

രണ്ടാം ഇടതു സര്‍ക്കാരിന് വലതുപക്ഷ വ്യതിയാനമെന്ന് സിപിഐ വയനാട് ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം.ജനങ്ങളെ വിശ്വാസത്തിലെടുക്കാതെയും പരിസ്ഥിതിക്ക് ദോഷകരമായും സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കുന്നത് അനുവദിക്കാനാകില്ലെന്ന് പ്രതിനിധികള്‍ രാഷ്ട്രീയ റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ചയില്‍ അഭിപ്രായപ്പെട്ടു.സമരരംഗത്തുള്ളവരെ തീവവാദ മുദ്ര കുത്തുന്നത് കമ്മ്യൂണിസ്റ്റ് രീതിയല്ല.മാവോയിസ്റ്റ് ഏറ്റുമുട്ടല്‍, അലന്‍ താഹ വിഷയങ്ങളില്‍ സര്‍ക്കാരിന് തെറ്റുപറ്റിയതായി പ്രതിനിധികള്‍ കുറ്റപ്പെടുത്തി.സിപിഐ മന്ത്രിമാര്‍ക്കെതിരെയും വിമര്‍ശനം ഉയര്‍ന്നു.മന്ത്രിമാര്‍ ജില്ലയിലെത്തുമ്പോള്‍ നേതാക്കള്‍ അറിയുന്നില്ല. കൂടിയാലോചനകള്‍ ഇല്ലാതെ തീരുമാനമെടുക്കുന്നുവെന്നും വിമര്‍ശനമുയര്‍ന്നു.


കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ലയനം സംബന്ധിച്ചും സിപിഐയുടെ പ്രസക്തിയെക്കുറിച്ചും നിലപാട് വ്യക്തമാക്കി സിപിഐ നേതാവ് ബിനോയ് വിശ്വം എംപി  രംഗത്ത്.സിപിഐയുടെ വളര്‍ച്ച ഇന്ത്യയില്‍ പോരാ.സമ്മേളനത്തിന് ആളുണ്ടാകും.എന്നാല്‍ തെരഞ്ഞെടുപ്പ് സമയം ചിലര്‍ അങ്ങോട്ടും ഇങ്ങോട്ടും പോകുന്നു.ലയനം എന്ന സങ്കല്‍പ്പം സിപിഐക്കില്ല.സിപിഐ ആരുമായും ലയിക്കില്ല.കമ്മ്യൂണിസ്റ്റ് ഐക്യത്തെ സിപിഐ തളളി പറയില്ല.എന്നാല്‍ ലയനം എന്ന പൈങ്കിളി പദത്തോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.സിപിഐ ജനങ്ങളുമായി അകന്ന് നില്‍ക്കുന്നു.ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല.വീഴ്ച നമ്മളുടേത് തന്നെയാണ്. ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലാന്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.അര്‍ജന്റീന, കൊളംബിയ, അന്റാര്‍ട്ടിക തുടങ്ങി ലോകത്തിലെ എല്ലാ കാര്യങ്ങളും നമ്മള്‍ പറയും.എന്നാല്‍ നാട്ടിലെ കാര്യങ്ങള്‍ അറിയില്ല പറയില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി

Tags