അലമാരയിലേയ്ക്കും കട്ടിലിലേയ്ക്കും കുട്ടിയെ വലിച്ചെറിഞ്ഞു; കഴുത്ത് ഞെരിച്ചു; പിതാവ് കസ്റ്റഡിയിൽ

google news
malappuram child death

മലപ്പുറം: മലപ്പുറത്ത് രണ്ടു വയസ്സുകാരി മരിച്ച സംഭവത്തിൽ പിതാവ് മുഹമ്മദ്‌ ഫായിസിനെ കാളികാവ് പൊലീസ് കസ്റ്റഡിയിൽ എടുത്തു. കുട്ടിയെ പിതാവ് കൊലപ്പെടുത്തിയതാണെന്നാണ് മാതാവും ബന്ധുക്കളും മൊഴി നൽകിയിരിക്കുന്നത്. അലമാരയിലേയ്ക്കും കട്ടിലിലേയ്ക്കും കുട്ടിയെ വലിച്ചെറിഞ്ഞുവെന്നും കഴുത്ത് ഞെരിച്ചുവെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. അതേസമയം പോസ്റ്റുമോർട്ടത്തിനു ശേഷം കൊലപാതകമാണന്നു തെളിഞ്ഞാൽ അറസ്റ്റിലേക്ക് കടക്കുമെന്നാണ് പൊലീസ് പറയുന്നത്.

ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം കുഞ്ഞിന്റെ കഴുത്തിൽ മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് മാതാവും ബന്ധുക്കളും പറയുന്നത്. എന്നാൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയെന്ന് അറിയിച്ചാണ് പിതാവ് മരിച്ച കുഞ്ഞിനെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. 

കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഫായിസ് കുഞ്ഞിനെ പലപ്പോഴും ഉപദ്രവിക്കാറുണ്ടെന്ന് ബന്ധുക്കൾ പറയുന്നു. കുട്ടിയുടെ അമ്മയ്ക്കൊപ്പം മുത്തശ്ശിയേയും മുഹമ്മദ് ഫാസിൽ പതിവായി മർദ്ദിച്ചിരുന്നു. കുട്ടിയുടെ ദേഹത്ത് പരുക്കേറ്റ ഒട്ടേറെ പാടുകളുണ്ട്.