മലപ്പുറത്ത് ജനവാസ മേഖലയിൽ വീണ്ടും പുലി ഇറങ്ങി
Feb 4, 2025, 10:05 IST


മലപ്പുറം: പെരിന്തൽമണ്ണയിൽ ജനവാസ മേഖലയിൽ വീണ്ടും പുലി ഇറങ്ങി. പുലിയെ കണ്ടതോടെ ഭീതിയിലാണ് നാട്ടുകാർ. നേരത്തെയും പെരിന്തൽമണ്ണയിൽ പുലി ഇറങ്ങിയിരുന്നു.
മാഡ് റോഡിലുളള സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് സ്ഥാപിച്ച സിസിടിവി ക്യാമറയിൽ ആണ് പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞത്. സിസിടിവിയിൽ പതിഞ്ഞത് പുലി ആണെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു.