മലപ്പുറത്ത് വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച സംഭവം : ശശി കുമാര്‍ ആണ്‍കുട്ടികളെയും ചൂഷണം ചെയ്തായി പരാതി
malappuram teacher sasikumar

മലപ്പുറം : വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച മുന്‍ അദ്ധ്യാപകനും, സിപിഎം നേതാവുമായ കെ.ശശി കുമാര്‍ ആണ്‍കുട്ടികളെയും ചൂഷണം ചെയ്തിരുന്നതായി പോലീസ്.

ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ലഭിച്ചതായി മലപ്പുറം സിഐ ജോബി തോമസ് പറഞ്ഞു. പരാതികളില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിരവധി ആണ്‍കുട്ടികളെയാണ് ഇയാള്‍ ഉപദ്രവിച്ചിരുന്നതെന്നാണ് വിവരം.

നിലവില്‍ ശിവകുമാര്‍ റിമാന്‍ഡിലാണ്. വരും ദിവസങ്ങളില്‍ ഇയാളെ വിവിധയിടങ്ങളില്‍ എത്തിച്ച്‌ തെളിവെടുക്കും. സ്‌കൂളില്‍ നിന്നും അന്വേഷണ സംഘം തെളിവുകള്‍ ശേഖരിക്കും. അദ്ധ്യാപകനെതിരെ സ്‌കൂള്‍ അധികൃതര്‍ക്ക് വിദ്യാര്‍ത്ഥികളില്‍ ചിലര്‍ പരാതി നല്‍കിയിരുന്നെങ്കിലും ഇതില്‍ അന്വേഷണം ഉണ്ടായില്ലെന്നാണ് ഉയരുന്ന ആരോപണം. ഇക്കാര്യവും പോലീസ് പരിശോധിക്കും.

വിദ്യാര്‍ത്ഥികളെ ഉപദ്രവിച്ച കേസില്‍ കഴിഞ്ഞ ദിവസമാണ് ശശികുമാറിനെ പോലീസ് അറസ്റ്റ് ചെയ്തത്. കേസ് എടുത്തതിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു. വയനാട്ടില്‍ നിന്നുമാണ് ഇയാളെ പിടികൂടിയത്.

Share this story