വ്യാജ പോക്‌സോ പരാതി ; മലപ്പുറത്ത് പിതാവിനെതിരെ കേസെടുത്ത് പോലീസ്
POLICE

മലപ്പുറം: വ്യാജ പോക്‌സോ പരാതിയിൽ പിതാവിനെതിരെ കേസെടുത്ത് പോലീസ്. ഭാര്യാ സഹോദരൻ മകളെ പീഡിപ്പിച്ചെന്നായിരുന്നു പരാതി. കുടുംബ വൈരാഗ്യം തീർക്കാൻ പ്രതി വ്യാജ പരാതി നൽകുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. 4 വയസുള്ള മകളെ ഭാര്യാസഹോദരൻ പീഡിപ്പിച്ചു എന്നായിരുന്നു പരാതി. വഴിക്കടവ് പൊലീസാണ് പിതാവിനെതിരെ കേസ് രജിസ്‌റ്റർ ചെയ്‌തത്‌.

Share this story