മതസ്പർധ ഉണ്ടാക്കുന്ന വിദ്വേഷ പ്രസ്താവന ; പിസി ജോർജിനെതിരെ മലപ്പുറം പോലീസിൽ പരാതി നൽകി വെൽഫെയർ പാർട്ടി

Welfare Party
Welfare Party

മലപ്പുറം: മതസ്പർധ ഉണ്ടാക്കുന്ന വിദ്വേഷ പ്രസ്താവന നടത്തിയ ബിജെപി നേതാവ് പിസി ജോർജിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വെൽഫെയർ മണ്ഡലം കമ്മിറ്റിക്ക് വേണ്ടി സെക്രട്ടറി മഹ്‌ബൂബുറഹ്മാൻ മലപ്പുറം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. 

2025 ജനുവരി ആറിന് പിസി ജോർജ് ജനം ടിവിയുടെ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കവേ നടത്തിയ പ്രസ്താവനയാണ് പരാതിക്ക് ആധാരം. വർഗീയ പ്രസ്താവനകൾ രാജ്യത്ത് ജനങ്ങൾക്കിടയിൽ സംഘർഷങ്ങൾക്ക് വഴിവെക്കും എന്നും കേരളത്തിലെ സാമുദായിക സൗഹൃദം തകർക്കുമെന്നും വർഗീയ പരാമർശങ്ങൾക്കെതിരെ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു പിസി ജോർജിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് വെൽഫെയർ പാർട്ടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.  

മണ്ഡലം പ്രസിഡണ്ട് ജലീൽ കോഡൂർ, ജില്ലാ സെക്രട്ടറി ശാകിർ മോങ്ങം, മണ്ഡലം വൈസ് പ്രസിഡൻ്റ് അഫ്സൽ, സെക്രട്ടറി മഹ്‌ബൂബുറഹ്മാൻ തുടങ്ങിയവർ സംസാരിച്ചു.

Tags