17കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ മലപ്പുറത്ത് 18കാരന്‍ അറസ്റ്റില്‍

google news
arrest
പോത്തുകല്ലില്‍ അംഗന്‍വാടി ഡെവലപ്‌മെന്റ് പ്രൊജക്ടിനെത്തിയ 17കാരിയെ ലൈംഗികമായി അപമാനിച്ചെന്ന കേസില്‍ 18കാരനെ റിമാന്‍ഡ് ചെയ്തു. മലപ്പുറം പുളിക്കല്‍

പോത്തുകല്ലില്‍ അംഗന്‍വാടി ഡെവലപ്‌മെന്റ് പ്രൊജക്ടിനെത്തിയ 17കാരിയെ ലൈംഗികമായി അപമാനിച്ചെന്ന കേസില്‍ 18കാരനെ റിമാന്‍ഡ് ചെയ്തു. മലപ്പുറം പുളിക്കല്‍ വലിയപറമ്പ് നീട്ടിച്ചാലില്‍ മുഹമ്മദ് സഫ്വാന്‍ (18)നെയാണ് ജഡ്ജി കെ ജെ ആര്‍ബി റിമാന്റ് ചെയ്ത് മഞ്ചേരി സബ് ജയിലിലേക്കയച്ചത്. 2022 ഫെബ്രുവരി 14ന് പുലര്‍ച്ചെ അഞ്ചു മണിക്കാണ് സംഭവം.

പ്രൊജക്ട് ആവശ്യാര്‍ത്ഥം എത്തിയ പ്രതി അപമാനിച്ചതായി പെണ്‍കുട്ടി കൊട്ടാരക്കര പൊലീസില്‍ പരാതി നല്‍കിയിരുന്നു. മെയ് നാലിന് കൊട്ടാരക്കര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് പോത്തുകല്‍ പൊലീസിന് കൈമാറുകയായിരുന്നു.

ജൂണ്‍ 20ന് പിതാവിനും അമ്മാവനുമൊപ്പം സ്റ്റേഷനില്‍ ഹാജരായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പോത്തുകല്ല് എസ് ഐ വിസി ജോണ്‍സണ്‍ ആണ് കേസ് അന്വേഷിക്കുന്നത്. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്നാണ്  18കാരനെ കോടതി റിമാന്‍ഡ് ചെയ്തത്.

Tags