പ്ലസ്ടു പരീക്ഷയ്ക്കിടെ ഉത്തരപേപ്പർ തടഞ്ഞ സംഭവം ; പരീക്ഷ എഴുതാന്‍ അനുമതി

neet pg exams
neet pg exams

 വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയുടെ നിര്‍ദ്ദേശ പ്രകാരമാണ് തീരുമാനം നേരിട്ടെത്തി അറിയിച്ചത്

മലപ്പുറം : പ്ലസ്ടു പരീക്ഷയ്ക്കിടെ ഉത്തരപേപ്പർ തടഞ്ഞ സംഭവത്തിൽ  വിദ്യാര്‍ത്ഥിക്ക് വീണ്ടും പരീക്ഷ എഴുതാന്‍ അനുമതി നൽകി. തീരുമാനം വിദ്യാര്‍ത്ഥിയുടെ വീട്ടിലെത്തി മലപ്പുറം ആര്‍ഡിഡി നേരിട്ടറിയിച്ചു. റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പിഎം അനിലും സംഘവുമാണ് വീട്ടിലെത്തി കാര്യം അറിയിച്ചത്.

 വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയുടെ നിര്‍ദ്ദേശ പ്രകാരമാണ് തീരുമാനം നേരിട്ടെത്തി അറിയിച്ചത്.  സേ പരീക്ഷക്ക് ഒപ്പമായിരിക്കും വിദ്യാര്‍ത്ഥിക്ക് പരീക്ഷാ എഴുതാന്‍ അവസരം ലഭിക്കുക. എന്നാല്‍ വിദ്യാര്‍ത്ഥിയുടെ പരീക്ഷ സേ ക്ക് പകരം പൊതു പരീക്ഷയായി പരിഗണിക്കും. പ്രത്യേക സര്‍ട്ടിഫിക്കറ്റും നല്‍കും.

Tags

News Hub