മലപ്പുറത്ത് ബസ് ഇടിച്ച് ഉമ്മത്തൂര്‍ സ്വദേശി മരിച്ചു

accident 1
accident 1

മലപ്പുറം: കാല്‍നടയാത്രക്കാരന്‍ ബസ് ഇടിച്ച് മരിച്ചു. ഉമ്മത്തൂര്‍ സ്വദേശി അബൂബക്കറാണ് (70) മരിച്ചത്. മലപ്പുറം പൊലീസ് സ്റ്റേഷന് മുന്‍പിലായിരുന്നു ദാരുണ സംഭവം. മൃതദേഹം മലപ്പുറം ജില്ല ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

അതേസമയം, കോഴിക്കോട് വടകര മുക്കാളിയില്‍ ഇന്ന് പുലര്‍ച്ചെ കാറും ലോറിയും കൂട്ടിയിടിച്ച് അമേരിക്കയില്‍ നിന്നും വരികയായിരുന്ന യുവാവടക്കം രണ്ട് പേര്‍ മരിച്ചു. കാര്‍ ഡ്രൈവര്‍ തലശ്ശേരി സ്വദേശി പ്രണവം നിവാസില്‍ ജൂബി, യാത്രക്കാരനായ ന്യൂമാഹി സ്വദേശി കളത്തില്‍ ഷിജില്‍ എന്നിവരാണ് മരിച്ചത്. രാവിലെ ആറരയോടെയായിരുന്നു അപകടം.

Tags