മലപ്പുറത്ത് വിദ്യാർത്ഥി വീട്ടിൽ മരിച്ച നിലയിൽ
Jan 26, 2025, 20:28 IST


മലപ്പുറം: കൊണ്ടോട്ടിയിൽ വിദ്യാർത്ഥിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊണ്ടോട്ടി മേലങ്ങാടി സ്വദേശി ഷാമിൽ (16)നെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
കൊണ്ടോട്ടി ഇഎംഇ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്നു ഷാമിൽ. മരണത്തിലേക്ക് നയിച്ച കാരണം സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. പോസ്റ്റ്‌മോർട്ടം അടക്കം നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.