മലപ്പുറത്ത് സ്‌കൂള്‍ ബസും ബൈക്കും കൂട്ടിയിടിച്ചു ; വിദ്യാര്‍ത്ഥി മരിച്ചു

google news
sdg


മലപ്പുറം: തിരൂരങ്ങാടിയില്‍ സ്‌കൂള്‍ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ചു. കോട്ടക്കല്‍ അരീച്ചോള്‍ സ്വദേശി അയ്യൂബിന്റെ മകന്‍ സാദിഖ്(19) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന അബ്ദുല്‍ ബാസിത്തി(20)ന് പരിക്കേറ്റു. ഇയാളെ കോട്ടക്കല്‍ മിംസില്‍ പ്രവേശിപ്പിച്ചു. തിരൂരങ്ങാടി യുപി സ്‌കൂളിന്റെ ബസും വിദ്യാര്‍ഥികള്‍ സഞ്ചരിച്ച സ്‌കൂട്ടറും തമ്മിലാണ് കൂട്ടിയിടിച്ചത്.

Tags