മലപ്പുറത്ത് കരടിയുടെ ആക്രമണത്തില്‍ യുവാവിന് പരിക്ക്

bear
bear

നിലമ്പൂര്‍: കരുളായിയില്‍ കാട്ടില്‍ കൂണ്‍ പറിക്കാന്‍ പോയ യുവാവിന് കരടിയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റു. കരുളായി സ്വദേശി ജംഷീറലിക്കാണ് പരിക്കേറ്റത്.

യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം നടന്നത്. മറ്റു മൂന്ന് പേര്‍ കൂടി യുവാവിനൊപ്പമുണ്ടായിരുന്നു.

Tags