മലപ്പുറത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം ; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

accident-alappuzha
accident-alappuzha

മലപ്പുറം: മലപ്പുറത്ത് ഇരിമ്പിളിയം നീലാടംപാറയില്‍ ഉണ്ടായ വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു. കൈപ്പുറം സ്വദേശി സഫ്‍വാനാണ് മരിച്ചത്.

ബൈക്കും ലോറിയും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. നിർത്തിയിട്ടിരുന്ന ടിപ്പര്‍ ലോറിയുടെ പിന്നിൽ നിയന്ത്രണംവിട്ട ബൈക്ക് വന്നിടിക്കുകയായിരുന്നു.

സഫ്വാൻ സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. അപകടത്തിൽ പരിക്കേറ്റ മറ്റൊരു വിദ്യാർത്ഥി ചികിത്സയിലാണ്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

Tags