മലമ്പുഴ ഡാം ഇന്ന് വൈകീട്ട് തുറക്കും
malambuzha dam

പാലക്കാട്: കനത്ത മഴയിൽ നീരൊഴുക്ക് ശക്തമായതിനെ തുടർന്ന് മലമ്പുഴ ഡാം തുറക്കാൻ തീരുമാനം. ഇന്നു വൈകീട്ട് മൂന്നു മണിക്ക് മലമ്പുഴ ഡാമിലെ നാലു ഷട്ടറുകൾ അഞ്ച് സെ.മി വീതം തുറക്കാനാണ് തീരുമാനം.

തീരപ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും ജില്ല കലക്ടർ നിർദേശം നൽകിയിട്ടുണ്ട്.മലമ്പുഴ ഡാമിന്റെ താഴെ ഭാഗത്തുള്ള മുക്കൈപ്പുഴ, കൽപ്പാത്തി പുഴ, ഭാരതപ്പുഴ എന്നിവയുടെ തീരങ്ങളിൽ താമസിക്കുന്നവരും മത്സ്യബന്ധനക്കാരും ജാ​ഗ്രത പാലിക്കണമെന്ന് നിർദേശം ഉണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Share this story