തൃശൂര്‍ മരത്താക്കരയില്‍ വന്‍ തീപിടുത്തം; ഫര്‍ണീച്ചര്‍ കട പൂര്‍ണമായി കത്തിനശിച്ചു
Updated: Sep 4, 2024, 07:22 IST
മരത്താക്കരയില്‍ ഉണ്ടായ വന്‍ തീപിടുത്തത്തില്‍ ഫര്‍ണീച്ചര്‍ കട കത്തിനശിച്ചു. ഇന്ന് പുലര്‍ച്ചെ നാലു മണിയോടെയായിരുന്നു തീപിടുത്തം.
ഫയര്‍ ഫോഴ്‌സിന്റെ അഞ്ച് യൂണിറ്റുകള്‍ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീപിടുത്തത്തില്‍ ഫര്‍ണീച്ചര്‍ കട പൂര്‍ണമായി കത്തിനശിച്ചു. സംഭവം നടക്കുമ്പോള്‍ പ്രദേശത്ത് അതിശക്തമായ മഴ പെയ്തതിനാല്‍ കൂടുതല്‍ ഭാ?ഗത്തേക്ക് തീപിടുത്തം വ്യാപിച്ചില്ല. അപകടം സംഭവിച്ചത് എങ്ങനെയാണെന്ന് വിശദമായ പരിശോധന നടത്തും.