മഹിളാ കോൺഗ്രസ്‌ നേതാവ് തങ്കമണി ദിവാകരൻ ബിജെപിയിലേക്ക്

google news
thangamani

തിരുവനന്തപുരം: എഐസിസി അംഗവും മഹിളാ കോൺഗ്രസിന്റെ സംസ്ഥാന കമ്മിറ്റി അംഗവുമായ തങ്കമണി ദിവാകരൻ ബിജെപിയിലേക്ക്. സ്ത്രീകളെ ബഹുമാനിക്കുന്നതിൽ കോൺഗ്രസിന് വിമുഖതയുണ്ടെന്ന് വിമര്‍ശിച്ച അവർ കോൺഗ്രസിൽ താൻ നേരിട്ടത് അവഗണനയാണെന്നും ആരോപിച്ചു. തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖറിന്റെ വാർത്ത സമ്മേളനത്തിലാണ് ബി ജെ പിയിൽ ചേരുന്ന കാര്യം വ്യക്തമാക്കിയത്.

ലെനിൻ രാജേന്ദ്രന്റെ സഹോദരി കൂടിയാണ് തങ്കമണി ദിവാകരൻ. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചെങ്കിലും തങ്കമണി ദിവാകരൻ പരാജയപ്പെട്ടിരുന്നു.