മാഹിയിലെ സ്ത്രീകളെ അധിക്ഷേപിച്ചു; പി സി ജോര്‍ജിനെതിരെ കേസെടുത്ത് വനിതാ കമ്മിഷന്‍

google news
Pathanamthitta was not nominated Disgruntled  PC George


കണ്ണൂർ: മാഹിയിലെ സ്ത്രീകളെ അധിക്ഷേപിച്ചെന്ന പരാതി പി.സി.ജോര്‍ജിനെതിരെ വനിതാ കമ്മിഷന്‍ കേസെടുത്തു .എംഎസ്എഫ് സംസ്ഥാന സെക്രട്ടറി റുമൈസ റഫീഖിന്റെ പരാതിയിലാണ് കമ്മിഷന്റെ നടപടി.

എംടി രമേശിന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കോഴിക്കോട് എത്തിയപ്പോഴായിരുന്നു പി സി ജോര്‍ജിന്റെ സ്ത്രീകളെ അധിക്ഷേപിച്ചുകൊണ്ടുളള പ്രസ്താവന. അധിഷേപ പരാമര്‍ശത്തില്‍ പുതുച്ചേരി പൊലീസും പി സി ജോര്‍ജിനെതിരെ കേസെടുത്തു. 153 എ, 67 ഐ.ടി.ആക്ട്, 125 ആര്‍.പി. ആക്ട് എന്നിവ അനുസരിച്ചാണ് കേസ്. സിപിഐഎം മാഹി ലോക്കല്‍ സെക്രട്ടറി കെ.പി.സുനില്‍കുമാര്‍ ഉള്‍പ്പെടെ മാഹിയിലെ വിവിധ രാഷ്ട്രീയ കക്ഷികളും സംഘടനകളൂം നല്‍കിയ പരാതിയെത്തുടര്‍ന്നാണ് കേസ്.


 

Tags