നാക് അക്രഡിഷനിൽ മികച്ച നേട്ടവുമായി മഹാത്മാഗാന്ധി സർവകലാശാല; നാലാം സൈക്കിളിൽ എ++ ഗ്രേഡ്

mg univerrsity

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് നാഷണൽ അസസ്‌മെൻറ് ആൻഡ്‌ അക്രെഡിറ്റേഷൻ കൗൺസിലിന്റെ (നാക്) എ++ ഗ്രേഡ് ലഭിച്ചു . നാലാം സൈക്കിൾ റീ അക്രെഡിറ്റേഷനിൽ 3.61 ഗ്രേഡ് പോയിൻറ് നേടിയാണ് എം.ജി. സർവകലാശാല രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ മികവിന്റെ കേന്ദ്രങ്ങളുടെ പട്ടികയിൽ ഇടംനേടിയത്. നാലാം സൈക്കിളിൽ എ++ ഗ്രേഡ് ലഭിക്കുന്ന സംസ്ഥാനത്തെ ആദ്യ സർവകലാശാലയാണ് എം.ജി.


 മാർച്ച് അഞ്ച്, ആറ്, ഏഴ് തീയതികളിൽ സർവകലാശാലയിൽ സന്ദർശനം നടത്തിയ നാക് പിയർ ടീമിന്റെ  
വിവിധ ഘട്ടങ്ങളിലായുള്ള വിലയിരുത്തലുകൾക്കുശേഷമുള്ള   റിപ്പോർട്ടു പരിഗണിച്ചാണ് പ്രഖ്യാപനമെന്ന് വൈസ് ചാൻസലർ ഡോ. സി.ടി. അരവിന്ദകുമാർ പറഞ്ഞു. മാർച്ച് 14 മുതൽ അഞ്ചു വർഷമാണ് ഗ്രേഡിന്റെ കാലാവധി.

കരിക്കുലം, അധ്യാപന-ബോധന പ്രവർത്തനങ്ങൾ, ഗവേഷണം, വിദ്യാർഥികൾക്കുള്ള പിന്തുണ, അടിസ്ഥാന സൗകര്യങ്ങൾ, ഭരണസംവിധാനം, മികച്ച മാതൃകകൾ തുടങ്ങി വിവിധ സൂചകങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു വിലയിരുത്തൽ.


വിവിധ സൂചകങ്ങളില്‍ എംജി സര്‍വകലാശാലയ്ക്ക് ലഭിച്ച ഗ്രേഡ് പോയിന്റ്

    പാഠ്യപദ്ധതി 3.8
    പഠന ബോധന പ്രവര്‍ത്തനങ്ങള്‍ -3.71
    ഗവേഷണം, നൂതന ആശയങ്ങള്‍, എക്‌സ്റ്റന്‍ഷന്‍ 3.67
    .അടിസ്ഥാന സൗകര്യവും പഠനസൗകര്യങ്ങളും -3.7
    വിദ്യാര്‍ഥികള്‍ക്കുള്ള പിന്തുണ സംവിധാനം -2.6
    ഭരണനിര്‍വഹണം, നേതൃമികവ്, മനേജ്‌മെന്‍ഖ് - 3.66
    സ്ഥാപനമൂല്യങ്ങളും മികച്ച മാതൃകകളും - 3.85

Tags