തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​ വേ​ത​ന വർധനവ് ; കേരളത്തോട്​ അവഗണന

pension

തി​രു​വ​ന​ന്ത​പു​രം: മ​ഹാ​ത്മാ ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ 2024-25 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ അ​വി​ദ​ഗ്ധ തൊ​ഴി​ലാ​ളി​ക​ളു​ടെ വേ​ത​നം കേ​ന്ദ്ര സ​ർ​ക്കാ​ർ പു​തു​ക്കി നി​ശ്ച​യി​ച്ച​തി​ൽ കേ​ര​ള​ത്തോ​ട്​ ​ ക​ടു​ത്ത അ​വ​ഗ​ണ​ന.കേ​ര​ള​ത്തി​ലെ വേ​ത​നം 333 രൂ​പ​യി​ൽ നി​ന്ന്​ 346 രൂ​പ​യാ​യാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ വ​ർ​ധി​പ്പി​ച്ച​ത്.

 ക​ർ​ണാ​ട​ക​ത്തി​ൽ 316 രൂ​പ ആ​യി​രു​ന്ന​ത് 349 രൂ​പ​യാ​ക്കി. 33 രൂ​പ​യു​ടെ വ​ർ​ധ​ന. ​ത​മി​ഴ്​​നാ​ട്ടി​ൽ 25 രൂ​പ (8.5 ശ​ത​മാ​നം) വ​ർ​ധി​പ്പി​ച്ചു. ഗോ​വ​യി​ൽ 34 രൂ​പ​യും (10.56 ശ​ത​മാ​നം) തെ​ല​ങ്കാ​ന​യി​ലും ആ​ന്ധ്ര​യി​ലും 28 രൂ​പ​യും (10.29 ശ​ത​മാ​നം) വ​ർ​ധി​പ്പി​ച്ച​പ്പോ​ഴാ​ണ് കേ​ര​ള​ത്തി​ന് കേ​വ​ലം 3.9 ശ​ത​മാ​നം മാ​ത്ര​മാ​യ 13 രൂ​പ വ​ർ​ധി​പ്പി​ച്ച​ത്.

അ​സം​ഘ​ടി​ത മേ​ഖ​ല​യി​ൽ രാ​ജ്യ​ത്ത് ഏ​റ്റ​വും കൂ​ടി​യ കൂ​ലി നി​ല​നി​ൽ​ക്കു​ന്ന സം​സ്ഥാ​ന​മാ​ണ് കേ​ര​ളം. അ​സം​ഘ​ടി​ത തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ല​ഭി​ക്കു​ന്ന മി​നി​മം വേ​ത​ന​ത്തെ അ​പേ​ക്ഷി​ച്ച് വ​ള​രെ കു​റ​ഞ്ഞ കൂ​ലി​യാ​ണ് തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ല​ഭി​ക്കു​ന്ന​ത്. ഈ ​സാ​മ്പ​ത്തി​ക വ​ർ​ഷം രാ​ജ്യ​ത്ത് ഒ​രു കു​ടും​ബ​ത്തി​ന് ല​ഭി​ച്ച ശ​രാ​ശ​രി തൊ​ഴി​ൽ ദി​ന​ങ്ങ​ൾ 51.47 മാ​ത്ര​മാ​ണ്. സം​സ്ഥാ​ന​ത്ത് അ​ത് 67.35 ആ​യി​രു​ന്നു.

Tags