തൃശ്ശൂരിൽ പന്ത്രണ്ടര കിലോ കഞ്ചാവുമായി മഹാരാഷ്ട്ര സ്വദേശി പിടിയിൽ

sf

തൃശൂർ : വാടാനപ്പള്ളിയിൽ വൻ കഞ്ചാവ് വേട്ട. പന്ത്രണ്ടര കിലോ കഞ്ചാവുമായി മഹാരാഷ്ട്ര സ്വദേശിയായ യുവാവിനെ വാടാനപ്പള്ളി ചിലങ്ക സെൻ്ററിൽ നിന്നും പോലീസ് പിടികൂടി. മഹാരാഷ്ട്ര സ്വദേശി 32 വയസ്സുള്ള സയ്യിദ് ഇർഫാനെയാണ് തൃശ്ശൂർ റൂറൽ ജില്ലാ ഡൻസാഫ് ടീമും വാടാനപ്പിള്ളി പോലിസും ചേർന്ന് പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് തൃശ്ശൂർ റൂറൽ ഡാൻസാഫ് സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്.

തീരദേശ മേഖലയിലെ അന്യസംസ്ഥാന തൊഴിലാളികളെ ലക്ഷ്യമാക്കിയാണ് ഇയാൾ കഞ്ചാവ് കൊണ്ടുവന്നതെന്ന് പോലീസ് പറഞ്ഞു. കഞ്ചാവ് കൈ മാറുന്നതിന്നായി കാത്തു നിൽക്കുന്നതിനിടെയാണ് ഇയാളെ പോലിസ് പിടി കൂടിയത്. പ്രതി ആർക്കു വേണ്ടിയാണ് കഞ്ചാവ് കൊണ്ടുവന്നതെന്നും ഉപഭോക്താക്കൾ ആരെല്ലാമാണെന്നും പോലിസ് അന്വേഷിക്കുന്നുണ്ട്.

Tags