പോക്‌സോ കേസില്‍ മദ്രസ അധ്യാപകന് 33 വര്‍ഷം തടവ്

google news
court

തൃശ്ശൂര്‍:അന്തിക്കാട് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ അധ്യാപകന് ഇരട്ടജീവപര്യന്തവും 33 വര്‍ഷം തടവും 4,50,000 രൂപ പിഴയും വിധിച്ചു. അന്തിക്കാട് നൂറുല്‍ ഹുദാ മദ്രസയിലെ അധ്യാപകനും അന്തിക്കാട് ജുമാമസ്ജിദിലെ ഖത്തീബുമായിരുന്ന കരൂപ്പടന്ന കുഴിക്കണ്ടത്തില്‍ ബഷീറി (53) നെയാണ് തൃശ്ശൂര്‍ സ്പെഷ്യല്‍ ഫാസ്റ്റ്ട്രാക്ക് പോക്സോ കോടതി ശിക്ഷ വിധിച്ചത്.

2022 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം. നോമ്പ് നിസ്‌കാരത്തിന് പള്ളിയിലെത്തിയ കുട്ടിയെ പ്രതി തന്റെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സംഭവം പുറത്തറിഞ്ഞ ഉടന്‍ ഇയാള്‍ ഒളിവില്‍ പോയി. വിവിധ തീര്‍ഥാടനകേന്ദ്രങ്ങളിലടക്കം ഒളിവില്‍ കഴിയവേ പോലീസ് തന്ത്രപരമായി ഇയാളെ പിടികൂടുകയായിരുന്നു.അന്തിക്കാട് പോലീസ് ഇന്‍സ്പെക്ടറായിരുന്ന പി.കെ. ദാസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എസ്.ഐ. മാരായ വി.എസ്. ജയന്‍, മുഹമ്മദ് അഷറഫ്, പോലീസ് ഉദ്യോഗസ്ഥരായ അസീസ്, ഒ.ജെ. രാജി, ജീവന്‍, സോണി സേവ്യര്‍, ഉമേഷ് എന്നിവര്‍ പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

Tags