മഅദനിയുടെ ആരോഗ്യനില മെച്ചപ്പെട്ടു

google news
madani

പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിയുടെ ആരോഗ്യനില മെച്ചപ്പെട്ടു. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് മഅദനിയെ റൂമിലേക്ക് മാറ്റി.

കടുത്ത ശ്വാസതടസത്തെ തുടര്‍ന്ന് ദിവസങ്ങളായി വെന്റിലേറ്ററിലായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ മാറ്റമുണ്ടായതിനാല്‍ ചൊവ്വാഴ്ച വെന്റിലേറ്ററില്‍നിന്ന് മാറ്റിയിരുന്നു. ഇതിനുശേഷമാണ് റൂമിലേക്ക് മാറ്റിയത്. ഫെബ്രുവരി 20നാണ് മഅദനിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.

Tags