മഅ്ദനിയുടെ ആരോഗ്യ സ്ഥിതി മോശം

google news
mahdani

പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ ആരോഗ്യ സ്ഥിതി വളരെ മോശമാണെന്നും എല്ലാവരും അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും അഭ്യര്‍ത്ഥിച്ച് ഫേസ്ബുക്ക് പോസ്റ്റ്. ഒരുമാസത്തിലേറെയായി വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ് മഅ്ദനി

'കഴിഞ്ഞ നാല്പത് ദിവസത്തോളമായി അബ്ദുന്നാസിര്‍ മഅ്ദനി വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് എറണാകുളത്ത് ആശുപത്രിയില്‍ ചികിത്സയില്‍ ആണ്. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം ശക്തമായ ശ്വാസതടസ്സത്തെ തുടര്‍ന്ന് ആണ് ആരോഗ്യാവസ്ഥ വഷളാകുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്യുന്ന സാഹചര്യം ഉണ്ടായത്' എന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
അബ്ദുള്‍ നാസറിന് ശ്വാസംമുട്ട് ഉണ്ടാകുകയും തുടര്‍ന്ന് അസുഖം അതികഠിനമായി മൂര്‍ച്ഛിക്കുന്നതും വളരെ ആശങ്കയോടെ ആണ് ഡോക്ടര്‍മാര്‍ കാണുന്നത്. സാധാരണഗതിയില്‍ കിഡ്‌നി രോഗികള്‍ക്ക് ശ്വാസകോശത്തില്‍ വെള്ളംകെട്ടുന്നതിനപ്പുറം ഇദ്ദേഹത്തിന് ഹൃദയത്തിലും വെള്ളംകെട്ടുന്ന അവസ്ഥ ഉള്ളതായി ഡോക്ടര്‍മാര്‍ ഗൗരവമായി സംശയിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ആന്‍ജിയോഗ്രാം അടിയന്തിരമായി ചെയ്യണമെന്നാണ് അറിയിക്കുന്നത്. ആന്‍ജിയോഗ്രാമില്‍ പ്രയാസങ്ങള്‍ ഒന്നും തന്നെ ഇല്ലാതിരിക്കാനും കൂടുതല്‍ ഗുരുതരമായ അവസ്ഥയിലേക്ക് പോകാതെ ഇരിക്കുന്നതിനും ആത്മാര്‍ത്ഥമായി ദുആ ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു' എന്നാണ് ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നത്.

Tags