മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു
Mar 30, 2024, 08:12 IST
![മീഡിയവണ്‍ സംപ്രേഷണ വിലക്ക് പ്രതിഷേധാര്‍ഹം : മഅ്ദനി](https://keralaonlinenews.com/static/c1e/client/94744/migrated/748512d4e08843d50e99a56ea65dac1b.jpg?width=823&height=431&resizemode=4)
പിഡിപി നേതാവ് അബ്ദുൾ നാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന മഅ്ദനിക്ക് വ്യാഴാഴ്ച പുലർച്ചെ മുതൽ വെൻ്റിലേറ്റർ സഹായം നൽകുന്നുണ്ട്. വൃക്ക രോഗത്തെ തുടർന്ന് ഫെബ്രുവരി 20-നാണ് മഅ്ദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്വാസതടസം കടുത്തതിനെ തുടർന്ന് കഴിഞ്ഞ ദിവസം വെൻ്റിലേറ്റർ സഹായം നൽകുകയായിരുന്നു.
ഡയാലിസിസും തുടരുന്നുണ്ട്.