കാട്ടാന പ്രശ്‌നത്തില്‍ ജനങ്ങള്‍ക്ക് ഒപ്പമെന്ന് എം എം മണി എം എല്‍ എ
Wed, 25 Jan 2023

ഇടുക്കി : കാട്ടാന പ്രശ്‌നത്തില്‍ ജനങ്ങള്‍ക്ക് ഒപ്പമെന്ന് എം എം മണി എം എല്‍ എ. കുഴപ്പക്കാരായ കാട്ടാനകളെ പ്രദേശത്തു നിന്ന് മാറ്റാന്‍ നടപടി വേണം. ശാശ്വത പരിഹാരം ഉണ്ടാക്കിയില്ലെങ്കില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെ വഴി നടക്കാന്‍ അനുവദിക്കില്ലെന്നും പടയപ്പയെ പ്രകോപിപ്പിച്ചെന്ന് പറഞ്ഞ് കേസ് എടുത്ത വനപാലകര്‍ക്ക് എതിരെ കേസ് എടുക്കണമെന്നും എം എം മണി ആവശ്യപ്പെട്ടു. ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ ഫോറസ്റ്റ് വാച്ചര്‍ മരിച്ച സംഭവത്തിന് പിന്നാലെ ജനങ്ങള്‍ റോഡ് ഉപരോധിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു എംഎല്‍എ. എംഎ മണി.
അയ്യപ്പന്‍കുടി സ്വദേശി ശക്തിവേല്‍ ആണ് ശാന്തന്‍പാറ പന്നിയാര്‍ എസ്റ്റേറ്റില്‍ കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയാണ് കാട്ടാന ആക്രമണം ഉണ്ടായത്.