ഇന്ത്യ- ശ്രീലങ്ക ക്രിക്കറ്റ് മാച്ചില്‍ കാണികള്‍ കുറഞ്ഞതിന്റെ പഴി സര്‍ക്കാരിന്റെ തലയില്‍ കെട്ടി വയ്ക്കരുതെന്ന് മന്ത്രി എം ബി രാജേഷ്

google news
speaker mb rajesh


പാലക്കാട്: ഇന്ത്യ- ശ്രീലങ്ക ക്രിക്കറ്റ് മാച്ചില്‍ കാണികള്‍ കുറഞ്ഞതിന്റെ പഴി സര്‍ക്കാരിന്റെ തലയില്‍ കെട്ടി വയ്ക്കരുതെന്ന് മന്ത്രി എം ബി രാജേഷ്. അതിന് ആസൂത്രിത ശ്രമം നടക്കുന്നുണ്ടെന്നും, വിനോദ നികുതി കൂട്ടി എന്നതും ശരിയല്ലെന്നും, വിനോദ നികുതി 24 % ത്തില്‍ നിന്നും 12% ആക്കി ഇളവ് നല്‍കിയിരുന്നുവെന്നും അത് കെസിഎയ്ക്ക് അറിയാമെന്നും മന്ത്രി പറഞ്ഞു. മറിച്ചുള്ള പ്രചാരണം തെറ്റാണെന്നും മന്ത്രി പറഞ്ഞു. 

കാര്യവട്ടത്തെ ടിക്കറ്റ് വിവാദത്തിന് പിന്നാലെ കളി കാണാന്‍ കാണികള്‍ കുറഞ്ഞതോടെ കായിക മന്ത്രിക്കെതിരെ വിമര്‍ശനം ശക്തമാവുകയാണ്. ഒഴിഞ്ഞ ഗ്യാലറിക്ക് കാരണം അബ്ദുറഹ്‌മാന്റെ പരാമര്‍ശമാണെന്ന് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ കുറ്റപ്പെടുത്തി. കായിക പ്രേമികളുടെ അവകാശത്തെ തടയാന്‍ ശ്രമിക്കുന്നത് പരിതാപകരമാണെന്നും, വിവേകത്തിന്റെ വഴി സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്നും നഷ്ടം കെസിഎക്ക് മാത്രമല്ല സര്‍ക്കാറിന് കൂടിയാണെന്ന് മനസിലാക്കണമെന്നും പന്ന്യന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. 

Tags