പ്ര​ണ​യം ന​ടി​ച്ച്‌ പെ​ണ്‍​കു​ട്ടി​യി​ല്‍ നി​ന്നും സ്വ​ര്‍​ണ​വും പ​ണ​വും ത​ട്ടി​യെ​ടുത്ത യു​വാ​വി​നെ​തി​രെ കേ​സെ​ടു​ത്തു
police jeep

ക​ണ്ണൂ​ര്‍: പ്ര​ണ​യം ന​ടി​ച്ച്‌ മാ​ന​സി​ക വൈ​ക​ല്യ​മു​ള്ള പെ​ണ്‍​കു​ട്ടി​യി​ല്‍ നി​ന്നും സ്വ​ര്‍​ണ​വും പ​ണ​വും ത​ട്ടി​യെ​ടു​ത്തെ​ന്ന പ​രാ​തി​യി​ല്‍ യു​വാ​വി​നെ​തി​രെ കേ​സെ​ടു​ത്തു.പാ​പ്പി​നി​ശേ​രി സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വി​ന്‍റെ പരാതിയിലാണ് ബ​സ് ക​ണ്ട​ക്ട​റാ​യ താ​ജി​റി​നെ​തി​രെ​യാ​ണ് വ​ള​പ​ട്ട​ണം പോ​ലീ​സ് കേസെടുത്തത്.പെ​ണ്‍​കു​ട്ടി ടൈ​ല​റിം​ഗ് ക്ലാ​സി​ന് പോ​കു​ന്ന​തി​നി​ടെ​യാ​ണ് പ്രതിയുമായി പ​രി​ച​യ​പെ​ടു​ന്ന​ത്. ശേഷം പ്രതി അ​മ്മ​യ്ക്ക് സു​ഖ​മി​ല്ലെ​ന്ന് പ​റ​ഞ്ഞും മ​റ്റ് പ​ല കാ​ര​ണ​ങ്ങ​ള്‍ പ​റ​ഞ്ഞും പെ​ണ്‍​കു​ട്ടി​യി​ല്‍ നി​ന്നും എ​ട്ട്പ​വ​നും 5000 രൂ​പ​യും ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നെ​ന്നാണ് പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വ് പൊലീസിൽ പരാതി നല്‍കിയത്.

സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ കാ​ണാ​ത്ത​തി​നെ തു​ട​ര്‍​ന്ന് പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​വ് കാ​ര്യം തി​ര​ക്കി​യ​പ്പോ​ഴാ​ണ് വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി താ​ജി​റി​ന് കൊ​ടു​ത്തു​വെ​ന്ന് പെ​ണ്‍​കു​ട്ടി പ​റ​ഞ്ഞ​ത്. ഉ​ട​ന്‍ അ​വ​യെ​ല്ലാം തി​രി​ച്ച്‌ വാ​ങ്ങ​ണ​മെ​ന്ന് ആ​ശ്യ​പ്പെ​ട്ട​പ്പോ​ള്‍ താ​ജി​റി​നോ​ട് കാ​ര്യം പ​റ​യു​ക​യും ചെ​യ്തു.എ​ന്നാ​ല്‍, ന​ല്‍​കി​യ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും തി​രി​ച്ചു​ന​ല്‍​കാ​ന്‍ പ്രതി തയ്യാറാകാത്തതിനെ തുടര്‍ന്നാണ് പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വ് വ​ള​പ​ട്ട​ണം പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. വ​ള​പ​ട്ട​ണം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആരംഭിച്ചിട്ടുണ്ട്.
 

Share this story