കായംകുളത്ത് ബൈക്കിന് മുകളിലേക്ക് ലോറി മറിഞ്ഞു; ബൈക്ക് യാത്രികന്‍ രക്ഷപെട്ടു
kayamkulam

കായംകുളം : ദേശീയ പാത കായംകുളം മുക്കടയില്‍ നിയന്ത്രണം വിട്ട ലോറി ബൈക്കിന് മുകളിലേക്ക് മറിഞ്ഞു. അപകടത്തില്‍ ബൈക്ക് യാത്രികന്‍ അത്ഭുതകരമായി രക്ഷപെട്ടു. ഓച്ചിറ സ്വദേശി സന്തോഷ് ആണ് ബൈക്ക് ഓടിച്ചിരുന്നത്.

അപകടത്തില്‍ ലോറി ഡ്രൈവര്‍ വീരഭദ്രന്‍, സഹായി മുരുകന്‍ എന്നിവര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മധുരയില്‍ നിന്ന് കൊല്ലത്തേക്ക് ഇരുമ്പ് വസ്തുക്കള്‍ കയറ്റിവന്ന ലോറിയാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. ബൈക്ക് യാത്രികന്‍ സാഹസികമായി ബൈക്ക് ഉപേക്ഷിച്ചാണ് പരുക്കുകളില്ലാതെ രക്ഷപെട്ടാണ്. വാഹനം പൂര്‍ണമായും നശിച്ചു.

Share this story