പാലക്കാട് ഗ്യാസ് സിലിണ്ടറുകൾ കയറ്റിവന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു

aghg

പാലക്കാട്  :  അത്താഴംപെറ്റ ക്ഷേത്ര പരിസരത്ത്  ഗ്യാസ് സിലിണ്ടറുകൾ കയറ്റിവന്ന ലോറി  നിയന്ത്രണം വിട്ട് മറിഞ്ഞു. കഞ്ചിക്കോട് നിന്ന് കോട്ടക്കലിലേക്ക് ഗ്യാസുമായി പോവുകയായിരുന്ന ലോറി മറിഞ്ഞത്.അപകടത്തിൽ വൻ ദുരന്തമാണ് ഒഴിവായത്. ഇതിലെല്ലാം തന്നെ നിറച്ച ഗ്യാസ് ആണ് ഉണ്ടായിരുന്നത്. പക്ഷേ, സമയോചിതമായ ഇടപെടൽ മൂലം ഒരു വലിയ അപകടം ഒഴിവായി. ആളപായം ഉണ്ടായിട്ടില്ല. ഡ്രൈവർക്കടക്കം കാര്യമായ പരുക്കൊന്നും ആർക്കും ഏറ്റിട്ടുമില്ല. 


ഡ്രൈനേജ് സ്ലാബ് തകർത്തായിരുന്നു അപകടം. അതിലൂടെ കടന്നുപോയ വാഹന യാത്രികരും അവിടെ ഉണ്ടായിരുന്ന നാട്ടുകാരും ചേർന്ന് വളരെ വേഗത്തിൽ രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. രക്ഷാപ്രവർത്തനത്തിനായി ഫയർഫോഴ്സ് സംഭവസ്ഥലത്ത് എത്തി.അപകടത്തെ തുടർന്ന് കുറച്ചു സമയം ഇവിടെ ഗതാഗത നിയന്ത്രണം ഉണ്ടായിരുന്നു. വാഹനങ്ങൾ അതുവഴി കടത്തി വിട്ടിരുന്നില്ല. എന്നാൽ ഇപ്പോൾ കാര്യങ്ങൾ എല്ലാം തന്നെ പഴയപടി ആയിരിക്കുന്നു. യാതൊരു തരത്തിലുള്ള അപകട സാധ്യതയും സാഹചര്യം ഇപ്പോൾ ഇല്ല എന്നുള്ളതാണ് നമുക്ക് ഫയർഫോഴ്സിൽ നിന്നും മറ്റ് നാട്ടുകാരിൽ നിന്നും അറിയാൻ കഴിയുന്ന കാര്യം.

Share this story