കേരളത്തിൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ 26 ന്

google news
election

ലോക്‌സഭാ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളം രണ്ടാം ഘട്ടത്തിലാണ്. ഏപ്രിൽ 26നാണ് കേരളത്തിൽ വോട്ടെടുപ്പ് നടക്കുക. ജൂൺ 4ന് വോട്ടെണ്ണും. ഏപ്രിൽ 4ന് പത്രിക സമർപ്പിക്കാനുള്ള അവസാന തിയതിയാണ്. ഏപ്രിൽ 5നാണ് സൂക്ഷ്മ പരിശോധന. 

ആദ്യഘട്ടത്തിൽ തമിഴ്‌നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളാണ് വിധിയെഴുതുന്നത്. ആന്ധ്രാപ്രദേശിൽ മെയ് 13നാണ് വോട്ടെടുപ്പ്. അരുണാചൽ പ്രദേശിൽ ഏപ്രിൽ 19ന് വോട്ടെടുപ്പ് നടക്കും. ഉത്തർപ്രദേശിൽ 4-7 ഘട്ടങ്ങളിലാണ് തെരഞ്ഞെടുപ്പ്. ബംഗാളിൽ ഏഴാം ഘട്ടത്തിലാണ് തെരഞ്ഞെടുപ്പ്.