ലോക്കോ പൈലറ്റ് സമരം: പാലക്കാട് ഡിപ്പോയിലെ 2 ലോക്കോ പൈലറ്റുമാരെ സ്ഥലംമാറ്റി

google news
train

അര്‍ഹമായ വിശ്രമസമയം അനുവദിക്കാതെ ട്രെയിന്‍ ഓടിക്കില്ലെന്ന തീരുമാനവുമായി ലോക്കോ പൈലറ്റുമാര്‍ നടത്തിവരുന്ന സമരത്തില്‍ പങ്കെടുത്ത പാലക്കാട് ഡിപ്പോയിലെ രണ്ട് ലോക്കോ പൈലറ്റുമാരെ സ്ഥലംമാറ്റി. 

ജോലിക്കെത്തിയില്ലെന്നു കാട്ടിയാണ് റെയില്‍വേയുടെ നടപടി. സമരത്തെ തുടര്‍ന്ന് ഇതുവരെ അഞ്ച് ലോക്കോ പൈലറ്റുമാരെയാണു റെയില്‍വേ സ്ഥലം മാറ്റിയത്. സ്ഥലംമാറ്റ നടപടി പിന്‍വലിച്ചില്ലെങ്കില്‍ ട്രെയിന്‍ ഗതാഗതം തസ്സപ്പെടുന്ന വിധത്തില്‍ സമരം ശക്തമാക്കുമെന്നാണ് ലോക്കോ പൈലറ്റുമാരുടെ സംഘടനയുടെ തീരുമാനം.

Tags