ദുരന്തബാധിതരുടെ വായ്പ എഴുതിതള്ളും രണ്ട് കോടിയുടെ സ്വയം തൊഴില്‍-വ്യക്തിഗത വായ്പ വിതരണം ചെയ്തു

wayanad landslide
wayanad landslide

 
വയനാട് :  മേപ്പാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്  സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ അനുവദിച്ച മൈക്രോ ഫിനാന്‍സ് വായ്പ വിതരണോദ്ഘാടനംസംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.സി റോസക്കുട്ടി ടീച്ചര്‍ നിര്‍വഹിച്ചു. ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ടവരുടെ വായ്പ കോര്‍പറേഷന്‍ എഴുതി തള്ളിയതായി കോര്‍പറേഷന്‍ ചെയര്‍പേഴ്‌സണ്‍ അറിയിച്ചു.

32 കുടുംബശ്രീ ഗ്രൂപ്പുകളിലെ 340 അംഗങ്ങള്‍ക്കായി 2,15,80,000 രൂപയുടെ വായ്പയാണ് വിതരണം ചെയ്തത്. 50 പേര്‍ക്ക് രണ്ട് കോടി രൂപയുടെ സ്വയം തൊഴില്‍ വ്യക്തിഗത വായ്പയും വിതരണം ചെയ്തു. വായ്പാ തുക ഉപയോഗിച്ച് ഹോട്ടല്‍, കാറ്ററിങ് യൂണിറ്റ്, ഫുഡ് പ്രോസസ്സിങ് യൂണിറ്റ് ഉള്‍പ്പടെയുള്ള നിരവധി പദ്ധതികളാണ് കുടുംബശ്രീ ഗ്രൂപ്പുകള്‍ ആരംഭിക്കുക. മൂപ്പൈനാട് സെന്റ്. ജോസഫ് പാരിഷ് ഹാളില്‍ നടന്ന പരിപാടിയില്‍ മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ബാബു അധ്യക്ഷനായി.

സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടര്‍ വി.സി ബിന്ദു, കോര്‍പറേഷന്‍ മേഖലാ മാനേജര്‍ കെ. ഫൈസല്‍ മുനീര്‍, മേപ്പാടി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ബി.നാസര്‍,  ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ രാജു ഹെജമാടി, വാര്‍ഡ് അംഗം ജോബിഷ് കുര്യന്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ബിനി പ്രഭാകരന്‍, സി.ഡി.എസ് വൈസ് ചെയര്‍പേഴ്‌സണ്‍ സഫിയ ഫൈസല്‍,  വനിതാ വികസന കോര്‍പറേഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.ആര്‍ അഖില  എന്നിവര്‍
 സംസാരിച്ചു.

Tags